Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sailor Killed

ക​രി​ങ്ക​ട​ലി​ൽ ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ നാ​വി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

മോ​സ്കോ: റ​ഷ്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​യ ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ജൂ​ലൈ 18നാ​ണ് ക​രി​ങ്ക​ട​ലി​ൽ എം​വി ഒ​മോ​ർ​ഫി എ​ന്ന ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​പ്പ​ലി​ൽ ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത് 10 ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രി​ൽ മൂ​ന്ന് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തി​ൽ ഒ​രു ഇ​ന്ത്യ​ൻ നാ​വി​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റ​ഷ്യ​യും യു​ക്രൈ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രി​ങ്ക​ട​ലി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​ത്. ജൂ​ലൈ 19ന് ​എം​വി ഗോ​ൾ​ഡ​ൻ ലി​യോ എ​ന്ന ക​പ്പ​ലി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഇ​ന്ത്യ​ൻ നാ​വി​ക​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. സ​മു​ദ്ര യാ​ത്ര​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ഗോ​ള വ്യാ​പാ​രം ത​ട​സ​ര​ഹി​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​ഹ്വാ​നം ചെ​യ്തു.

ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. സ്വ​ത​ന്ത്ര സ​മു​ദ്ര സ​ഞ്ചാ​ര​ത്തി​നും ആ​ഗോ​ള വ്യാ​പാ​ര​ത്തി​നും നേ​രെ​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം ആ​ക്ര​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up